കാറിൽ സൂക്ഷിച്ച നിരോധിത മയക്കു മരുന്നുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

നാദാപുരം: കാറിൽ സൂക്ഷിച്ച നിരോധിത മയക്കു മരുന്നുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. കോട്ടപ്പള്ളി സ്വദേശി മഠത്തിൽ കണ്ടി എം കെ. മുഹമ്മദ് (29), ഒഞ്ചിയം സ്വദേശി പുതിയോട്ടും കണ്ടി നാവത്ത് പീടിക എൻ പി ഫർഷീദ് (39), കടമേരി സ്വദേശി പുതുക്കുടി വീട്ടിൽ കെ സി ജിജിൻ ലാൽ (31) എന്നിവരെയാണ് നാദാപുരം എസ്ഐ എംപി വിഷ്ണു, നാദാപുരം ഡിവൈഎസ്പി യുടെ സ്ക്വാഡ് അംഗങ്ങളും ചേർന്ന് പിടികൂടിയത്.

പ്രതികളിൽ നിന്ന് O.O9 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി. കടമേരിയിൽ വാഹന പരിശോധനക്കിടെ കെഎൽ 11 സി ബി 0647 നമ്പർ കാറിൽ നടത്തിയ പരിശോധനയിലാണ് മയക്ക് മരുന്ന് കണ്ടെത്തിയത്. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.

