കൊയിലാണ്ടിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം

കൊയിലാണ്ടി നന്തിലത്ത് ഷോറൂമിന് മുമ്പിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ഓട്ടോ ഡ്രൈവർക്ക് പരിക്ക്. കോതമംഗലം കണ്ടോത്ത് മീത്തൽ ശിവദാസനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം ഉണ്ടായത്. വിവരം കിട്ടിയതിന് തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി സേനയുടെ ആംബുലൻസിൽ ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
