കടത്തനാട് രാജാസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കൗമാര പ്രതിഭകളെ ആദരിച്ചു

പുറമേരി : ജാസ് പുറമേരിയുടെ ആഭിമുഖ്യത്തില്‍ കടത്തനാട് രാജാസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കൗമാര പ്രതിഭകളെ ആദരിച്ചു. എന്‍.സി.സി, സ്കൗട്ട്, എന്‍.എസ്.എസ് കരുത്ത് എന്നീ വിഭാഗങ്ങളിലും കലാകായിക രംഗങ്ങളില്‍ മികവ് തെളിയിച്ചവരെയും ക്യാഷ് അവാര്‍ഡും പുരസ്കാരങ്ങളും നല്കി ആദരിച്ചു. പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അച്ചുതന് അധ്യക്ഷനായിരുന്നു. ബഷീര്‍ പട്ടാര ക്യാഷ് അവാര്‍ഡുകളും പുരസ്കാരങ്ങളും നല്കി.
പി.ടി.എ പ്രസിഡന്റ് ഗംഗാധരന് മാസ്റ്റര്‍ , ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശംസു , ബിന്ദു പി., വോളിബോള്‍ അസോസിയേഷന് അംഗം കെ.കെ.ശ്രീധരന്, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍ കെ. പ്രഭ ,സി.കെ മജീദ്, സ്റ്റാഫ് സെക്രട്ടറി രാധാകൃഷ്ണന് , എം.സി സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. കെ. ജീവന് സ്വാഗതവും പി.ഭാസ്കരന് നന്ദിയും പറഞ്ഞു.

