കേരള എൻ ജി ഒ യൂണിയൻ ലഹരി വിരുദ്ധ റാലിയും പൊതുയോഗവും നടത്തി

കൊയിലാണ്ടി: കേരള എൻ ജി ഒ യൂണിയൻ കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ടി. സജിത്ത് കുമാർ ഉത്ഘാടനം ചെയ്തു. പേരാമ്പ്ര എക്‌സൈസ് അസി ഇൻസ്‌പെക്ടർ പി ബാബു മുഖ്യപ്രഭാഷണം നടത്തി. കെ മിനി, കെ ബൈജു, എസ് കെ ജെയ്സി, ഇ ഷാജു എന്നിവർ സംസാരിച്ചു.
