കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം സമു ചിതമായി ആചരിച്ചു

കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി അനുമോദ ന സദസ്സ് സംഘടിപ്പിച്ചു. മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് ഏരിയ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള അനുമോദനം മലബാർ ദേവസ്വം ബോർഡ് അസി. കമ്മീഷണർ കെ.കെ. പ്രമോദ് കുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം മാനേജിങ്ങ് ട്രസ്റ്റി ഉണ്ണി ശ്രീലക്ഷ്മി അധ്യക്ഷത വഹിച്ചു.

എം.ആർ രാഘവവാര്യർ മുഖ്യഭാഷണം നടത്തി. ചേ മഞ്ചേരി ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷ ഷീല സുരേന്ദ്രൻ ഉപഹാര സമർപ്പണം നിർവ്വഹിച്ചു. മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് ഏരിയ കമ്മിറ്റി ചെയർമാൻ പടിയേരി ഗോപാലകൃഷ്ണൻ പത്മനാഭൻ ധനശ്രീ, സെക്രട്ടറി ഹരിഹരൻ പൂക്കാട്ടിൽ, ശശിധരൻ ശിവശൈലം, മനോജ് നമ്പൂതിരി, രാജീവൻ പള്ളിയേടത്ത്. ഷാജില, ടി.പി. ശിവാനന്ദൻ, വി.എം. ജാനകി എന്നിവർ സംസാരിച്ചു.
