പഞ്ചാബ് നാഷണൽ ബാങ്കിന്റെ 131-ാം മത് സ്ഥാപക ദിനം സമുചിതമായി ആചരിച്ചു

കൊയിലാണ്ടി പഞ്ചാബ് നാഷണൽ ബാങ്കിന്റെ 131-ാം മത് സ്ഥാപക ദിനം കൊയിലാണ്ടി ശാഖയിൽ സമുചിതമായി ആചരിച്ചു. ബാങ്കിലെ മുൻ ജീവനക്കാരനും പിശാരീകാവ് ദേവസ്വം മുൻ ചെയർമാനുമായ ഇ.എസ് രാജൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ പ്രധാനപെട്ട റെയിൽവേ, എഫ്.സി.ഐ, ഇന്ത്യൻ മിലിറ്ററി എന്നിവർക്കുള്ള സേവനങ്ങൾ PNB യിലൂടെയാണ് നടന്നു വരുന്നത്.

കസ്റ്റമർ സർവിസിന് മുന്തിയ പരിഗണന നൽകുന്ന ജീവനക്കാരുടെയും ഇടപാടുകരുടെയും സംയുക്ത കൂട്ടായ്മയിലൂടെയാണ് ബാങ്ക് പുരോഗതി പ്രാപിച്ചതെന്ന് ഉദ്‌ഘാടകൻ പറഞ്ഞു. ശശീന്ദ്രൻ മുണ്ടയ്ക്കൽ, സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് ഓഫീസർ ശ്രുതി പി, മുഹമ്മദ് റൗഫ്, അഭിലാഷ്, റൂമേഷ്, സുരേഷ്, വാസു, ഒ. യു പ്രീതി, പ്രേമൻ, ടി ൻ അജിത് കുമാർ, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ബ്രാഞ്ച് സീനിയർ മാനേജർ ദർമേന്ദ്ര കുമാർ സ്വാഗതവും aibea ബ്രാഞ്ച് സെക്രട്ടറി ബിജു സി കെ നന്ദിയും പറഞ്ഞു.

