KOYILANDY DIARY.COM

The Perfect News Portal

ലൈബ്രറി കൗൺസിൽ കൊയിലാണ്ടി മേഖല ബാലവേദി ശിൽപശാല സംഘടിപ്പിച്ചു

കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ, ‘വർണ്ണക്കുടാരം’  ശിൽപശാല സംഘടിപ്പിച്ചു. പുരോഗമന കലാ സാഹിത്യസംഘം കൊയിലാണ്ടി മേഖല സെക്രട്ടറി മധു കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മേഖലയിലെ 70 ഓളം ലൈബ്രറികളിൽ നിന്ന് പ്രതിനിധികൾ പങ്കെടുത്തു. എൻ.ടി. മനോജ്, എ. ബാബുരാജ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു. താലൂക്ക് കമ്മിറ്റി അംഗങ്ങളായ എൻ. ആലി, എൻ.വി. ബാലൻ എന്നിവർ സംസാരിച്ചു. ചെങ്ങോട്ടുകാവ് പഞ്ചായത്ത് സമിതി കൺവീനർ ഇ കെ ബാലൻ സ്വാഗതവും താലൂക്ക് കമ്മിറ്റി അംഗം സി. രവീന്ദ്രൻ നന്ദിയും പറഞ്ഞു.

Share news