“ശുചിത്വ സാഗരം സുന്ദര തീരം” പദ്ധതിയുടെ ഭാഗമായി ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ തീരപ്രദേശം ശുചീകരിച്ചു

കാപ്പാട്: കേരള സർക്കാർ ഫിഷറീസ് വകുപ്പ് നേതൃത്വത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന “ശുചിത്വ സാഗരം സുന്ദര തീരം” പദ്ധതിയുടെ ഭാഗമായി ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ തീരപ്രദേശം ശുചീകരിച്ചു. വാർഡ് 17 ൽ കേളി പരിസരത്ത് വെച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു സുരേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അബ്ദുള്ളക്കോയ വി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഫിഷറീസ് പ്രെമോട്ടർ ഷമീം സ്വാഗതം ആശംസിച്ചു.

ഷിബിൽ രാജ് താവണ്ടി, സുരേഷ് മാട്ടുമ്മൽ, ഷിജു താവണ്ടി, രാജൻ എം കാപ്പാട്, ഇന്ദുലേഖ, നസീമ, ഷൈജ, നീഷ്മ, അഞ്ജലി, സോന എന്നിവർ സംസാരിച്ചു. ഹരികർമ്മസേന, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ, മത്സ്യ തൊഴിലാളികൾ, രാഷ്ട്രിയ സാംസ്കാരിക പ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങി നൂറ് കണക്കിന് പേർ തീരദേശത്തെ പ്ലാസ്റ്റിക് വിമുക്തമാക്കുന്ന പരിപാടിയിൽ പങ്കാളികളായി.

