KOYILANDY DIARY.COM

The Perfect News Portal

ഷഹബാസ് കൊലപാതക കേസ്; കസ്റ്റഡിയിലുള്ള വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി

താമരശ്ശേരി ഷഹബാസ് കൊലപാതക കേസിൽ കസ്റ്റഡിയിൽ കഴിയുന്ന വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി. 6 പേരുടെ ജാമ്യാപേക്ഷയാണ് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി തള്ളിയത്. 38 ദിവസമായി വിദ്യാർത്ഥികൾ ജയിലിലാണ്. വിദ്യാര്‍ത്ഥികളുടെ ആക്രമണത്തില്‍ ഷഹബാസിന്റ തലയോട്ടി തകര്‍ന്നിരുന്നു. വലതു ചെവിയുടെ മുകളിലാണ് മുറിവ്. കട്ടിയേറിയ ആയുധം ഉപയോഗിച്ചാണ് മര്‍ദിച്ചത്. വലതു ചെവിയുടെ മുകളിലാണ് പൊട്ടലുള്ളതെന്നും ആയിരുന്നു പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍.

 

തലയ്ക്ക് പിന്നിലേറ്റ അതി ശക്തമായ അടിയാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കട്ടിയേറിയ ആയുധം ഉപയോഗിച്ചായിരുന്നു മര്‍ദനമെന്നാണ് പോസ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ആന്തരിക രക്തസ്രാവമുണ്ടായി തലച്ചോറിലടക്കം വ്യാപിച്ചിരുന്നു. സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ നടന്ന ഫെയര്‍വെല്‍ പരിപാടിയെ ചൊല്ലിയാണ് സംഘര്‍ഷം ഉണ്ടായത്. തലക്കേറ്റ ഗുരുതരമായ ആഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സ്വകാര്യ ട്യൂഷന്‍ സെന്ററിലെ ഫെയര്‍വെല്ലിനോടനുബന്ധിച്ച് നടന്ന പരിപാടിയെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

Share news