ലഹരിക്കെതിരായ ക്രിക്കറ്റ് ടൂർണമെൻ്റിൽ ബ്ലൂമിംഗ് ആർട്സ് ചാമ്പ്യന്മാർ

മേപ്പയ്യൂർ: ലഹരിക്കെതിരെ ഇരിങ്ങത്ത് വെച്ച് ബ്ലൂമിംഗ് ആർട്സ് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെൻ്റിൽ ബ്ലൂമിംഗ് ആർട്സ് ടീം ജെസിഐ കൊയിലാണ്ടി ടീമിനെ പരാജയപ്പെടുത്തി ജേതാക്കളായി. സമാപന ചടങ്ങിൽ തുറയൂർ ഗ്രാമ പഞ്ചായത്ത് അംഗം സി.എ. നൗഷാദ് ട്രോഫി വിതരണം നടത്തി.

ബ്ലൂമിംഗ് പ്രസിഡണ്ട് ഷബീർ ജന്നത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. അബ്ദുറഹിമാൻ, സി.പി. സുഹനാദ്, മുഹമ്മദ് ഷാദി, എൻ.എസ്. അജിൽ, അനീസ് മുഹമ്മദ്, കാർത്തിക് മയൂഖം, എൻ.പി. അവന്തിക്, ഹർഷിന അസീസ് എന്നിവർ പ്രസംഗിച്ചു.
