ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ കലോത്സവം ‘ആരവം 2025’ ന് സമാപനമായി

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ കലോത്സവം ‘ആരവം 2025’ ന് സമാപനമായി. രണ്ട് ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ അഞ്ഞൂറിൽ അധികം വനിതകൾ അരങ്ങിലെത്തി. മത്സരത്തിൽ മൂന്നാം വാർഡ് എ ഡി എസ് ഒന്നാം സ്ഥാനവും, ആറാം വാർഡ് എ ഡി എസ് രണ്ടാം സ്ഥാനവും നേടി.

സമാപന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ കുടുംബശ്രീ സി.ഡി.എസ്.ചെയർപേഴ്സൺ ആർ.പി. വത്സല എന്നിവർ പങ്കെടുത്തു. വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. വൈസ് ചെയർപേഴ്സൺ ഷൈമ അധ്യക്ഷത വഹിച്ചു.
