പ്രതിഷേധ പ്രകടനം നടത്തി

മേപ്പയ്യൂർ: കേന്ദ്ര സർക്കാർ പാചക വാതക സിലിണ്ടറിന് 50 രൂപ വർദ്ധിപ്പിച്ചതിനും പെട്രോൾ ഡീസൽ സെസ് വർദ്ധിപ്പിച്ചതിലും പ്രതിഷേധിച്ച് സി.പി.ഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. ബാബു കൊളക്കണ്ടി, എം.കെ രാമചന്ദ്രൻ, കെ. കെ അജിത കുമാരി, കെ. എം രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രകടനത്തിന് സി. കെ ശ്രീധരൻ, ഒ. കെ. അനിൽ, ഷാജി പി.എം, കെ. കെ വൽസ കുമാർ, കെ.എം സുരേഷ്, പി. പ്രശാന്ത്, സത്യൻ യു എന്നിവർ നേതൃത്വം നൽകി.
