മാവൂരില്‍ സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് 62 പേര്‍ക്ക്

കുന്നമംഗലം > മാവൂര്‍ കുതിരാടം വളവില്‍ സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ 62 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് അപകടം.
മാവൂരില്‍ നിന്ന് മുക്കം ഭാഗത്തേക്ക് പോകുന്ന ഡക്കാന്‍ ബസ്സും മുക്കത്തു നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സൗപര്‍ണിക ബസ്സുമാണ് കൂട്ടിയിടിച്ചത്. അമിത വേഗമാണ് അപകട കാരണം. വീതികുറഞ്ഞ വലിയ വളവില്‍ ഹോണ്‍ മുഴക്കാതെ എത്തിയ രണ്ട് ബസ്സുകളും കൂട്ടിയിടിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇടിയുടെ ആഘാതത്തില്‍ രണ്ട് ബസ്സുകളിലെയും ഡ്രൈവര്‍മാര്‍ സ്റ്റിയറിങ് വളയത്തില്‍ അമര്‍ന്നുപോയി. ബസ്സിന്റെ മുന്‍ സീറ്റിലിരുന്ന ഒരു സ്ത്രീയുടെ കൈ പുറത്തെടുക്കാന്‍ പറ്റാത്ത നിലയില്‍ കുടുങ്ങിപ്പോയിരുന്നു. ജെസിബി ഉപയോഗിച്ച് വാഹനങ്ങള്‍ വലിച്ചുമാറ്റിയ ശേഷമാണ് ഇവരെ പുറത്തെടുത്തത്.

വളവിനോട് ചേര്‍ന്ന് താഴ്ചയില്‍ വയലാണ്. ബസ്സുകളിലൊന്ന് ഇടിയുടെ ആഘാതത്തില്‍ റോഡരികിലുള്ള പൊതുമരാമത്ത് വകുപ്പിന്റെ തേക്കില്‍ ഇടിച്ച് തങ്ങി നില്‍ക്കുകയായിരുന്നു. മുക്കത്ത് നിന്ന് ഫയര്‍ഫോഴ്സ് യൂണിറ്റും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തി.

ബസ്സിടിച്ച് പരിക്കേറ്റവര്‍: ബസ് ഡ്രൈവര്‍മാരായ പൂവാട്ട്പറമ്പ് കല്ലേരി പുറായ് വിപേഷ് (26), അരീക്കോട് വാലില്ലാപ്പുഴ പാലത്തിങ്ങല്‍ ലിനീഷ് (29), മാവൂര്‍ സ്വദേശികളായ സുമതി (40), തെസ്നി (22), സജിത (29), ചിഞ്ചു (29), ഷമീന (45), മുഹമ്മദ്കുട്ടി (67), സന്ധ്യ (35), ജമാല്‍ (19), സുലൈഖ (20), മഹേഷ്കുമാര്‍ (46), ഷെറീഫ (36), മുക്കം സജിന്‍(16), തലശേരി രാജീവന് (50), എന്‍ഐടി ബുഷറ (40), റുക്കിയ (53), വെള്ളലശേരി സ്വാമി (53), പെരുമണ്ണ മനോജ്കുമാര്‍ (49), വെള്ളിമാട്കുന്ന് സുബൈദ (40), വെള്ളലശേരി ലിനീഷ് (29), സരള (57), പാലാഴി ബുഷറ (40), അരയന്‍കോട് ഉമ്മാച്ചുകുട്ടി (48), നീതു (24), വെള്ളലശേരി ഷഫീഖ് (36), സാമിക്കുട്ടി (65), മുഹമ്മദ് ഷാഫി (24), അബ്ദുല്ലത്തീഫ് (38), കക്കോടി മിഥുല്‍ (19), ചൂലൂര്‍ അനൂപ് (36), നഫീസ (26), സിനി (30), കൂടമണി മാത്യു (60), തൊണ്ടിമ്മല്‍ മോഹന്‍ദാസ് (51), കക്കട്ടില്‍ കുഞ്ഞിരാമന് (68), മണാശേരി അബ്ദുള്‍ സമദ്, മണാശേരി തുളസി സീത (53), പൂവാട്ട്പറമ്പ് വിവാഷ് (26), മുസ്തഫ (64), പാലാഴി ബബിഷ (9), തെങ്ങിലക്കടവ് നിമിഷ (26), കുറ്റിക്കാട്ടൂര്‍ ജാസ്മിന (40), വേങ്ങര പ്രഭുകുമാര്‍ (30), ചെറുവാടി റസ്ബീന (27), വിനോദ്കുമാര്‍ (35), അയ്യപ്പന് (37), മാളു (68), നമ്പുലേഷ് (24), മുക്കം മുഹമ്മദ് അല്ത്താഷ് (19), പന്നിയങ്കര കുഞ്ഞാമു, കൊയിലാണ്ടി അജിത (46), തെങ്ങിലക്കടവ് ആഷിഫ് (26), പാലാഴി രഞ്ജിനി (55), മുക്കം ഷെറീഫ, വാഴയൂര്‍ ജയപ്രകാശ് (45), കല്‍പ്പള്ളി സുലേഖ (45), അര്ജുന് (24), മൊയ്തീന് (48), മുഹമ്മദ് ഷാഫി (5), വേലു (80), ഷിഹാബ്അലി (27) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരുടെയും നില ഗുരുതരമല്ല.

