എസ്.എ.ആർ.ബി.ടി.എം. ഗവ. കോളേജ് സുവർണ്ണ ജൂബിലി – കെട്ടിട സമുച്ചയം 12ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊയിലാണ്ടി: എസ്.എ.ആർ.ബി.ടി.എം. ഗവ. കോളേജ് സുവർണ്ണ ജൂബിലി – കെട്ടിട സമുച്ചയം 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു അദ്ധ്യക്ഷതവഹിക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയാകും.

കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ ഏക സർക്കാർ കോളേജാണ് സയ്യിദ് അബ്ദുറഹിമാൻ ബാഫക്കി തങ്ങൾ മെമ്മോറിയൽ ഗവൺമെൻ്റ് കോളേജ് കൊയിലാണ്ടി. കോരപ്പുഴക്കും മൂരാട് പുഴക്കുമിടയിലുള്ള ഏകദേശം 40 കിലോമീറ്റർ പരിധിയിലുള്ള ഗ്രാമപ്രദേശങ്ങളിലെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്‌നങ്ങളെ സാക്ഷാത്ക്കരിച്ചുകൊണ്ട് 1975-ൽ സ്ഥാപിച്ച കലാലയമാണിത് സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകനായിരുന്ന ശ്രീ സയ്യിദ് അബ്ദുറഹിമാൻ ബാഫക്കി തങ്ങളുടെ നാമധേയത്തിലാണ് ഗവൺമെന്റ് കോളേജ് കൊയിലാണ്ടി അറിയപ്പെടുന്നത്.

പുരാതനമായ ഒരു അന്താരാഷ്ട്ര വാണിജ്യകേന്ദ്രമെന്ന നിലയിലും വാസ്കോഡഗാമയുടെ വരവിന് സാക്ഷ്യം വഹിച്ച പ്രദേശം എന്ന നിലയിലും gyp പ്രദേശത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ട്. വൈദേശികാധിപത്യത്തിനെതിരെ കുഞ്ഞാലിമരക്കാർ നയിച്ച പടകൾക്കും സ്വാതന്ത്ര്യസമരത്തിലെ പല ഉജ്ജ്വലമായ ഏടുകൾക്കും ഈ നാട് സാക്ഷ്യം വഹിച്ചു കേരളഗാന്ധി ശ്രീ.കെ.കേളപ്പൻ്റെ ജന്മഗ്രാമത്തിലാണ് ഈ കലാലയം സ്ഥിതിചെയ്യുന്നത് എന്നതും സ്‌മരണീയമത്രെ.

1970, മുതൽ 77 വരെയുള്ള കാലയളവിൽ കൊയിലാണ്ടി നിയോജകമണ്ഡലം എം.എൽ.എ. ആയിരുന്ന നാരായണൻ നായരുടെ അശ്രാന്ത പരിശ്രമത്തിലാണ് ഈ കോളേജ് സ്ഥാപിതമായതെന്നു കൂടി പരാമർശിക്കേണ്ടതുണ്ട്. കൊയിലാണ്ടി നഗരത്തിലുള്ള ഗവൺമെൻ്റ് ബോയ്‌സ് ഹൈസ്‌കൂളിൻറെ പരിമിതമായ സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് ആദ്യത്തെ പത്തു വർഷങ്ങൾ കോളേജ് പ്രവർത്തിച്ചിരുന്നത്.

1985-ൽ, മുചുകുന്ന് ഗ്രാമത്തിൽ അകലാപ്പുഴയ്ക്ക് സമീപം പുതിയ കെട്ടിടത്തിലേയ്ക്ക് കോളജ് മാറ്റി. അക്കാദമികവും സാമൂഹ്യപരവുമായ ഒട്ടേറെ ഇടപെടൽ നടത്തിക്കൊണ്ട് ഈ കലാലയം രണ്ടായിരമാണ്ടിൽ രജതജൂബിലി ആഘോഷിച്ചു. താരതമ്യേന ഉൾഗ്രാമമായ മുചുകുന്നിൻ്റെ യാത്രാപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ടെലികമ്മ്യൂണിക്കേഷൻ സൌകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ബൌദ്ധിക അന്തരീക്ഷം വികസിപ്പിക്കുന്നതിനും കോളേജിൻ്റെ സാന്നിദ്ധ്യം സഹായകമായിട്ടുണ്ട്. നിലവിൽ നാലു ബിരുദ കോഴ്സുകളും, രണ്ടു ബിരുദാനന്തര ബിരുദ കോഴ്‌സുകളുമാണ് ഇവിടെ ഉള്ളത്.
.
2016 മുതൽ കൂടുതൽ വികസന പ്രവർത്തനങ്ങളാണ് കോളേജിൽ നാന്നിട്ടുള്ളത്. 34 കോടി രൂപയാണ് കേരള സർക്കാർ കോളേജിൻ്റെ സൌകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ഇക്കാലയളവിൽ കോളേജിൽ ചിലവഴിച്ചിട്ടുള്ളത്. സുവർണ്ണ ജൂബിലി ആഘോഷങ്ങളോടൊപ്പം തന്നെ 11.31 കോടി മതിപ്പ് ചെലവിൽ പുതിയ അക്കാഡമിക് ബ്ലോക്ക് പുരുഷ ഹോസ്റ്റൽ എന്നിവകൂടി ഉദ്ഘാടനം ചെയ്യപ്പെടുന്നു.
.
വനിതാ ഹോസ്റ്റൽ, ജലവിതരണ പദ്ധതി. കോളേജ് കാമ്പസ് ചുറ്റുമതിൽ അന്താരാഷ്ട്രാ നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം, ആംഫി തിയേറ്റർ. ആധുനിക സൌകര്യങ്ങളോടു കൂടിയ കാൻ്റീൻ, ബാസ്ക്കറ്റ്ബോൾ, വോളിബോൾ കോർട്ട്. സെമിനാർ ഹാൾ. ഓപ്പൺ ജിം എന്നിങ്ങനെ സൌകര്യങ്ങളും ലൈബ്രറിക്കായുള്ള മികച്ച കലാലയത്തിനുണ്ടായിരിക്കേണ്ട എല്ലാം ഇക്കാലത്ത് കോളേജിൽ സജ്ജമാക്കിയിട്ടുണ്ട്. ബഹുനില കെട്ടിടത്തിൻറെയും വോളിബോൾ-ബാസ്ക്‌കറ്റ്ബോൾ കോർട്ടുകളുടെയും നിർമ്മാണം പുരോഗമിക്കുകയാണ് സംസ്ഥാന സർക്കാർ പ്ലാൻഫണ്ട്. കിഫ്‌ബി, യൂജി.സി. റൂസ, കോളേജ് വികസന ഫണ്ട്, എം.എൽ.എ.യുടെ ആസ്‌തി വികസന ഫണ്ട്. പി.ടി.എ ഫണ്ട് എന്നിവ യഥാവിധം ലഭ്യമാക്കിക്കൊണ്ടാണ് ഇത്തരം കുതിച്ചു ചാട്ടങ്ങൾ നടത്താൻ കോളേജിന് കഴിഞ്ഞിട്ടുള്ളത്. അക്കാര്യത്തിൽ പ്രിൻസിപ്പലും മറ്റ് അധ്യാപക-അനധ്യാപകരും വിദ്യാർത്ഥികളും കൈമെയ് മറന്ന് പ്രവർത്തിച്ചിട്ടുണ്ട് എന്നതും സന്തോഷം പകരുന്ന വസ്‌തുതയാണ്
.
ലക്ഷദ്വീപ്, വടക്കൻ മേഖലയിലെ ഏഴ് ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഈ സ്ഥാപനത്തെ ആശ്രയിക്കുന്നുണ്ട് എല്ലാ പിന്നോക്ക ജനവിഭാഗങ്ങൾ ഉൾപ്പെടെ ആശ്രയിക്കുന്ന എസ്.എ.ആർ.ബി.ടി.എം. ഗവ. കോളേജിൽ 90%-ൽ അധികം വിദ്യാർത്ഥികളൂം സാമ്പത്തികമായി വളരെ പിന്നോക്കം നില്ക്കുന്നവരാണ്. സർക്കാരിൻ്റെ എല്ലാ പദ്ധതികളും പരിപാടികളും കൃത്യമായി വിദ്യാർത്ഥികൾക്കുവേണ്ടി സ്ഥാപനം നടത്തിവരുന്നുണ്ട്
കാലിക്കറ്റ് സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള ഗവ. കോളേജ് കൊയിലാണ്ടി 2016-ൽ നാക് അസസ്മെന്റ്റിൽ -amst ഇപ്പോൾ പുതിയ നാക് പരിശോധനക്ക് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് . പാഠ്യപാഠ്യേതര മേഖലകളിലും ഭൌതിക സാഹചര്യങ്ങളിലും കൈവരിച്ച നേട്ടങ്ങൾ കലാലയത്തിന് കൂടുതൽ മികച്ച ഗ്രേഡ് സമ്മാനിക്കും എന്ന് പ്രത്യാശിക്കാം. എന്നാൽ ഇത്തരം സൌകര്യങ്ങൾക്കനുസൃതമായി കോഴ്‌സുകളിലോ കുട്ടികളുടെ എണ്ണത്തിലോ വർദ്ധനവ് ഉണ്ടായിട്ടില്ലെന്നത് വസ്‌തുതയാണ് പോരായ്‌ലോ കഴിഞ്ഞ നനാക് വിസിറ്റിൽ ചൂട വിസിറ്റിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ പോരായ്‌മ സമീപ ഭാവിയിൽ പരിഹരിക്കപ്പെടും എന്ന് തന്നെയാണ് പ്രതീക്ഷയുള്ളത്. പത്രസമ്മേളനത്തിൽ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ, പ്രിൻസിപ്പാൾ ഡോ. സി.വി. ഷാജി, എം.പി. അൻവർ സാദത്ത്, ഡോ. ഇ. ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.
