KOYILANDY DIARY.COM

The Perfect News Portal

ലഹരിയോടുള്ള ആസക്തി കുറയ്ക്കുക എന്നതാണ് മദ്യനയം ലക്ഷ്യമിടുന്നത്; മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: സർക്കാരിന്റെ മുൻ വർഷത്തെ മദ്യനയത്തിന്റെ തുടർച്ചയാണ്‌ പുതിയ മദ്യനയമെന്നും ലഹരിയോടുള്ള ആസക്തി കുറയ്ക്കുക എന്നതാണ് മദ്യനയത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി എം ബി രാജേഷ്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലഹരി മുക്തമാക്കുക, ജനങ്ങൾക്ക് ലഹരിയോടുള്ള ആസക്തി കുറയ്ക്കുക എന്നീ കാര്യങ്ങളാണ് മദ്യനയത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. മയക്കുമരുന്നും രാസലഹരിയും തടയാനുള്ള ഇടപെടലും മദ്യനയം മുന്നോട്ടുവയ്ക്കുന്നു.

കള്ളുഷാപ്പുകൾ ആധുനിക വത്കരിക്കുമെന്നും മന്ത്രി പറഞ്ഞു. കുടുംബ സമേതം എത്താൻ കഴിയുന്ന രീതിയിൽ ആയിരിക്കും ആധുനിക വത്കരിക്കുക. കേരളത്തിന്റെ തനത് പാനീയമായി കള്ളിനെ മാറ്റും. വിനോദസഞ്ചാര മേഖലകളിൽ ടോഡി പാർലർ തുടങ്ങും. ത്രീസ്റ്റാർ ഹോട്ടലുകൾക്ക് മുകളിലുള്ള ഹോട്ടലുകളിലാണ് അനുമതി നൽകുക. തൊട്ടടുത്ത കള്ള് ഷാപ്പുകളിൽ നിന്നും കള്ള് വാങ്ങാൻ അനുവദിക്കും. മദ്യത്തെ വ്യവസായമായാണ് സർക്കാർ കാണുന്നത്. മദ്യത്തിന്റെ കയറ്റുമതിയാണ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Share news