പൂച്ചയെ രക്ഷിക്കാന്‍ ബൈക്ക് നിര്‍ത്തി റോഡില്‍ ഇറങ്ങിയ യുവാവിന് കാറിടിച്ച് ദാരുണാന്ത്യം

തൃശ്ശൂരില്‍ റോഡിന് നടുവില്‍ അകപ്പെട്ട പൂച്ചയെ രക്ഷിക്കാന്‍ റോഡില്‍ ഇറങ്ങിയ യുവാവ് കാറിടിച്ച് മരിച്ചു. മണ്ണുത്തി കാളത്തോട് ചിറ്റിലപ്പള്ളി സിജോ (42) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.30 ഓടെ മണ്ണുത്തിയില്‍ ആയിരുന്നു സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സിജോ റോഡിന് നടുവില്‍ പൂച്ച അകപ്പെട്ടിരിക്കുന്നത് കണ്ട് ബൈക്ക് സൈഡില്‍ നിര്‍ത്തി പൂച്ചയെ രക്ഷിക്കാന്‍ റോഡില്‍ ഇറങ്ങുകയായിരുന്നു. എന്നാല്‍ എതിരെ വന്ന കാര്‍ സിജോയെ ഇടിക്കുകയായിരുന്നു.

പൂച്ചയെ കണ്ട് യുവാവ് റോഡില്‍ ഇറങ്ങുന്നതും റോഡ് മുറിച്ച് കടക്കുന്നതുമായുള്ള സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. സംഭവം നടന്ന ഉടനെ സിജോയെ തൃശ്ശൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നല്‍കും.

