KOYILANDY DIARY.COM

The Perfect News Portal

അന്യായമായ കോർട്ട് ഫീ വർദ്ധനവിനെതിരെ ഭാരതീയ അഭിഭാഷക പരിഷത്ത് പ്രതിഷേധിച്ചു

കൊയിലാണ്ടി: അന്യായമായ കോർട്ട് ഫീ വർദ്ധനവിനെതിരെ ഭാരതീയ അഭിഭാഷക പരിഷത്ത് പ്രതിഷേധിച്ചു. സംസ്ഥാനവ്യാപകമായി നടത്തിവരുന്ന പരിഷത്തിൻ്റെ പ്രതിഷേധത്തിൻ്റെ ഭാഗമായാണ് അഭിഭാഷക പരിഷത്ത് കൊയിലാണ്ടി യൂണിറ്റ് കോടതിക്ക് മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പ്രസിഡണ്ട് അഡ്വ: ഹരീഷ്, അഡ്വ: വി. സത്യൻ, അഡ്വ: ചന്ദ്രൻ പേരാമ്പ്ര,അഡ്വ: അതുൽ കൃഷ്ണ എൻ എസ് , അഡ്വ: നിലോണ എന്നിവർ സംസാരിച്ചു. യുണിറ്റ് സെക്രട്ടറി അഡ്വ: വി. രാജീവൻ നാഗത്ത് സ്വാഗതം പറഞ്ഞു.

Share news