പാലക്കാട്: ട്രെയിന് നേരെയുണ്ടായ കല്ലേറിൽ യുവാവിന് ഗുരുതര പരിക്ക്. യാത്രക്കാരനായ അക്ഷയ് സുരേഷിനാണ് പരിക്കേറ്റത്. കന്യാകുമാരി ബാംഗ്ലൂർ എക്സപ്രസിന് നേരെയാണ് കല്ലേറുണ്ടായത്. ലക്കിടി റെയിൽവേ സ്റ്റേഷന് സമീപം വെച്ചായിരുന്നു സംഭവം. പരിക്കേറ്റ സുരേഷ് കൊയമ്പത്തൂരിൽ ചികിത്സയിലാണ്.