ലഹരിക്കെതിരെ മേപ്പയ്യൂർ പോലീസ് പെട്രോളിംഗ് ശക്തമാക്കണം; ബ്ലൂമിംഗ് ആർട്സ്.

മേപ്പയ്യൂർ: ലഹരിക്കെതിരായ നടപടികൾ ശക്തമാക്കുന്നതിൻ്റെ ഭാഗമായി മേപ്പയ്യൂരിൻ്റെ
എല്ലാ ഭാഗങ്ങളിലേക്കും പോലീസ് പെട്രോളിംഗ് ഊർജ്ജിതമാക്കണമെന്ന്
ബ്ലൂമിംഗ് ആർട്സ് പ്രവർത്തക സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡണ്ട് ഷബീർ ജന്നത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ, കെ.എം. സുരേഷ്, എം.കെ. കുഞ്ഞമ്മത്, കെ. ശ്രീധരൻ, സി. നാരായണൻ, എസ്.എസ്. അതുൽ കൃഷ്ണ എന്നിവർ സംസാരിച്ചു.
