KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവതിയ്ക്ക് നിപയല്ലെന്ന് സ്ഥിരീകരണം

കുറ്റിപ്പുറം: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവതിയ്ക്ക് നിപയല്ലെന്ന് സ്ഥിരീകരണം. പരിശോധന ഫലം നെഗറ്റീവ്. ആശങ്കപ്പെടാൻ ഇല്ലെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ അറിയിച്ചു. മസ്തിഷ്ക രോഗ ബാധയുമായി വരുന്നവരിൽ നിപ പരിശോധന നടത്താറുണ്ട്. നേരത്തെയും അത്തരത്തിൽ ചില രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എല്ലാവരുടെയും പരിശോധന ഫലം നെഗറ്റീവ് ആയിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ നാല്‍പതുകാരിയെ അവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അവിടെ നിന്നും വെള്ളി വൈകിട്ടോടെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. ഇവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.

 

Share news