കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് ഇന്ന് വലിയ വിളക്ക്

കൊയിലാണ്ടി വൈവിധ്യത്തിന്റെ ദൃശ്യ പെരുമയിൽ ഭക്തിസാന്ദ്രമാകുന്ന ഉത്സവ കാഴ്ചയുമായി കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിൽ ഇന്ന് വലിയ വിളക്ക്. പിഷാരികാവിലമ്മ ഭക്തജനങ്ങൾക്ക് ഐശ്വര്യം ചൊരിയാൻ ഇന്ന് പുറത്തെഴുന്നള്ളും രാവിലെ മന്ദമംഗലത്ത് നിന്നുള്ള ഇളനീർക്കു ല വരവ്, വസൂരിമാല വരവും എത്തിച്ചേരുന്നതോടെ ക്ഷേത്ര പരിസരം ജനസമുദ്രമായി മാറും.

ഉച്ചയ്ക്ക് മൂന്ന് മണി മുതൽ കൊയിലാണ്ടി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇളനീർക്കുല വരവുകളും, തണ്ടാന്റെ അരങ്ങോല വരവും ആചാരപൂർവ്വം ക്ഷേത്രത്തിലെത്തും. കൊല്ലത്ത് അരയൻ്റെ വെള്ളികുട വരവ്, കൊല്ലന്റെ തിരുവായുധം വരവും. മറ്റ് അവകാശ വരവുകളും ക്ഷേത്രാങ്കണത്തിൽ എത്തും., രാവിലെ കാഴ്ച ശീവേലിക്ക് ഇരിങ്ങാപ്പുറം ബാബു മേ ളപ്രമാണിയായി. വൈകുനേരംകാഴ്ച ശീവേലിക്ക് ശുകപുരം ദിലീപ് മേള പ്രമാണിയാവും രാത്രി 7 മണിക്ക് വയലിൻ സോളോയും ഉണ്ട് രാത്രി 11 മണിക്ക് ശേഷമാണ് പിഷാരികാവിലമ്മ പുറത്തേഴുന്നള്ളുക.


സ്വർണ്ണ നെറ്റിപ്പട്ടം കെട്ടിയ പിടിയാന പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാഥകം ഗജവീരന്മാരുടെ അകമ്പടിയോടെ പ്രഗൽഭരവും വാദ്യക്കുല പതികളുമായ ഇരിങ്ങാപ്പുറം ബാബു, ശുകപുരം ദിലീപ്, കടമേരി ഉണ്ണികൃഷ്ണൻ മാരാർ, കാഞ്ഞിലശ്ശേരി വിനോദ് മാരാർ, കാഞ്ഞിലശ്ശേരി പത്മനാഭൻ , റിങ്ങിൽ കാഞ്ഞിലശ്ശേരി , പോരൂർ കൃഷ്ണദാസ്, വെളിയണ്ണൂർസത്യൻ മാരാർ ,സന്തോഷ് കൈലാസ്, മാരായമംഗലം രാജീവ്, മു,ചുകുന്ന് ശശി മാരാർ, കൊട്ടാരം വിനു, വിപിൻ മാങ്കുറിശ്ശി, മണികണo ൻ മാങ്കുറുശ്ശി, കാഞ്ഞില ശ്ശേരി അരവിന്ദൻ, ശരവണൻവളയനാട്, തുടങ്ങിയവരുടെ നേതൃത്വത്തിൽ കേരളത്തിലെ 150 ൽപരം പ്രശസ്ത വാദ്യ കലാകരാൻ മാർ അണി നിരക്കുന്ന ഇരട്ട പന്തി മേളത്തോടെ പുറത്തഴുന്നള്ളിച്ച് പുലർച്ചെ വാളകം കൂടും.


ഇരിങ്ങാപ്പുറം ബാബുവിന്റെ മേളപ്രമാണത്തിൽ ഒന്നാം പന്തിയും ശുകപുരം ദിലീപിന്റെ മേളപ്രമാണത്തിൽ രണ്ടാം പന്തിയും പഞ്ചാരിമേളമേളത്തോടെയായിരിക്കും എഴുന്നള്ളിപ്പ്, പുലർച്ചെ വാളകം കൂടും ഉത്സവത്തിന് വൻ സുരക്ഷാ സംവിധാനമാണ് പോലീസ് ഒരുക്കിയത്. ദേശീയ പാതയിൽ ഉച്ചയ്ക്ക് 2 മുതൽ ഗതാഗത ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.

