KOYILANDY DIARY.COM

The Perfect News Portal

കക്കാടംപൊയിലിൽ റിസോർട്ടിലെ പൂളിൽ മുങ്ങി ഏഴു വയസ്സുകാരന് ദാരുണാന്ത്യം

കക്കാടംപൊയിലിലെ ഏദൻസ് ഗാർഡൻ റിസോർട്ടിലെ പൂളിൽ മുങ്ങി ഏഴു വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം കൂട്ടിലങ്ങാടി പഴമള്ളൂർ കെ ടി മുഹമ്മദാലിയുടെ മകൻ അഷ്മിൽ ആണ് മരണപ്പെട്ടത്. അപകടം നടന്ന ഉടൻ കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്.

വിനോദസഞ്ചാരത്തിനായി ബന്ധുക്കള്‍ക്കൊപ്പമെത്തിയതാണ് കുട്ടി. അബദ്ധത്തില്‍ നീന്തല്‍ക്കുളത്തില്‍ വീണതാണെന്നു കരുതുന്നു. ആദ്യം കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് എട്ടുമണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.

Share news