KOYILANDY DIARY.COM

The Perfect News Portal

‘എസ്എഫ്ഐഒ നടപടി രാഷ്ട്രീയ പ്രേരിതം’; രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് പ്രകാശ് കാരാട്ട്

വീണ വിജയനെതിരായ എസ്എഫ്ഐഒ നടപടി രാഷ്ട്രീയ പ്രേരിതമായ നീക്കമെന്ന് മുമ്പേ പറഞ്ഞതാണെന്ന് പ്രകാശ് കാരാട്ട്. മകളിലൂടെ മുഖ്യമന്ത്രിയെ ലക്ഷ്യം വെക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി പി രാജീവും പറഞ്ഞു. മൂന്ന് വിജിലൻസ് കോടതികളും ഹൈക്കോടതിയും യാതൊരു തെളിവുകളും ഇല്ല എന്ന് കണ്ടെത്തിയ കേസാണിതെന്നും പൊതുസമൂഹം മാത്രമല്ല കോടതിയും ക്ലീൻചിറ്റ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

വീണാ വിജയനെതിരെയുള്ള എസ്എഫ്ഐഒ നടപടി ഗൌരവപൂർവം പരിശോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. കേസ് രാഷ്ടീയ പ്രേരിതമാണെന്നും കേസിൽ തെളിവൊന്നും കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് വിജിലൻസ് കോടതികൾ തള്ളിയ കേസാണിതെന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു. എസ് എഫ് ഐ ഒ കേസ് പാർട്ടിക്കെതിരെയുള്ള നീക്കമാണെന്നും ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും സിപിഐഎം തീരുമാനമെടുത്തിരുന്നു.

Advertisements
Share news