KOYILANDY DIARY.COM

The Perfect News Portal

കുറുവങ്ങാട് ചനിയേരി – നരിക്കുനി താഴെ റോഡ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭ 27-ാം ഡിവിഷൻ കുറുവങ്ങാട് ചനിയേരി – നരിക്കുനി താഴെ റോഡ് ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വികസന കാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർ പേഴ്സൺ കെ. എ ഇന്ദിര ടീച്ചർ, ടി. ഗംഗാധരൻ, വി എം നൗഷാദ്, എഴുത്തുകാരൻ ഹനീഫ കുറുവങ്ങാട് എന്നിവർ ആശംസ നേർന്നു. ഡി. കെ ബിജു സ്വാഗതവും മുരളി പി വി നന്ദിയും പറഞ്ഞു.
Share news