KOYILANDY DIARY.COM

The Perfect News Portal

‘വഖഫ് ഭേദഗതി ബിൽ; മതനിരപേക്ഷതയും ഫെഡറലിസവും ചോദ്യം ചെയ്യപ്പെടുന്നു’: കെ രാധാകൃഷ്ണൻ എം പി

വഖഫ് ബിൽ ഭേദഗതി ചെയ്യുന്നതിലൂടെ മതനിരപേക്ഷതയും ഫെഡറലിസവും ചോദ്യം ചെയ്യപ്പെടുന്നുവെന്ന് കെ രാധാകൃഷ്ണൻ എം പി. പതുക്കെ പതുക്കെ നാടിനെ ഫാസിസത്തിലേക്ക് കൊണ്ടുപോകാൻ ശ്രമം നടത്തുന്നു എന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കാൻ വലിയ ശ്രമം നടക്കുന്നു. ഇത് ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടാൻ ശ്രമിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, വഖഫ് ഭേദഗതി ബില്ലിൽ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് മന്ത്രി പി രാജീവ്. മുനമ്പം പരിഹരിക്കാൻ വേണ്ടി ബിൽ കൊണ്ടുവന്ന രീതിയിലാണ് കേരളത്തിലെ ചർച്ചകൾ നടക്കുന്നത്. ആദ്യമായിട്ടാണ് മുസ്ലിം വിഭാഗത്തിൽ ഇല്ലാത്തയാൾ വഖഫിൻ്റെ ഭാഗമാകുന്നത് എന്നും മന്ത്രി പറഞ്ഞു. ബില്ലോടു കൂടി മുനമ്പം പ്രശ്നം അവസാനിക്കുമെങ്കിൽ നാളെ രാജ്യസഭ കൂടി പാസാക്കിയാൽ സമരവും അവസാനിക്കേണ്ടതല്ലേ എന്നും അദ്ദേഹം പ്രതികരിച്ചു.

Share news