അവകാശ സംരക്ഷണ ധർണ സമരം നടത്തി

കൊയിലാണ്ടി: കെ എസ് എസ് പി എ അവകാശ സംരക്ഷണ ധർണ സമരം നടത്തി. കൊയിലാണ്ടി സബ്ബ് ട്രഷറിക്ക് മുമ്പിൽ കോഴിക്കോട് ജില്ലാ സെക്രട്ടറി ഒ. എം. രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് വത്സരാജ് ചിങ്ങപുരം അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം സിക്രട്ടറി ബാബുരാജ് സ്വാഗതം പറഞ്ഞു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുരളി തോറോത്ത് മുഖ്യ പ്രഭാഷണം നടത്തി. ടി.കെ. കൃഷ്ണൻ, വാഴയിൽ ശിവദാസൻ മാസ്റ്റർ, രാജീവൻ മഠത്തിൽ, ബാലൻ ഒതയോത്ത്, പ്രേമൻ നന്മന, വായനാരി സോമൻ മാസ്റ്റർ, പ്രേമകുമാരി എസ്.കെ. ആർ. നാരായണൻ മാസ്റ്റർ, മണമൽ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

