കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചനം; കഴകം ജീവനക്കാരൻ രാജിവെച്ചു

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകക്കാരൻ ബാലു ജോലി രാജിവെച്ചു. തന്ത്രിമാരുടെ പ്രതിഷേധത്തെ തുടർന്നാണ് നടപടി. 15 ദിവസത്തെ മെഡിക്കൽ ലീവ് കഴിഞ്ഞ് ഇന്നലെ ദേവസ്വം ഓഫീസിൽ എത്തിയ ബാലു അഡ്മിനിസ്ട്രേറ്റർക്ക് രാജിക്കത്ത് കൈമാറി. തന്ത്രിമാരുടെ പ്രതിഷേധത്തെ തുടർന്നാണ് രാജി. ബാലുവിന്റെ രാജി സ്വീകരിച്ചതായി ദേവസ്വം ചെയർമാൻ സി കെ ഗോപി അറിയിച്ചു.
