KOYILANDY DIARY.COM

The Perfect News Portal

ഗുരുജി വിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്ക്കൂൾ വാർഷികാഘോഷം നടത്തി

കൊയിലാണ്ടി: ഗുരുജി വിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്ക്കൂൾ വാർഷികാഘോഷം നടത്തി. ചിത്രകാരൻ ശ്രീനി പാലേരി ഉദ്ഘാടനം ചെയ്തു. സിനിമാ പിന്നണി ഗായകൻ ചെങ്ങന്നൂർ ശ്രീകുമാർ മുഖ്യാതിഥിയായിരുന്നു. ഭാരതീയ വിദ്യാനികേതൻ കോഴിക്കോട് ജില്ലാ സിക്രട്ടറി കെ.കെ ഗോപിനാഥൻ മാസ്റ്റർ മുഖ്യഭാഷണം നടത്തി. മോഹനൻ വി. എം (സിക്രട്ടറി സേവാഭാരതി കോഴിക്കോട്), മെമ്പർ സുധ, കൗൺസിലർ സിന്ധു സുരേഷ്, അനിൽ അരങ്ങിൽ, ശൈലജ നമ്പിയേരി, സജിനി ഏഴുകുടിക്കൽ, ഹരിത പ്രശോഭ് (മാതൃസമിതി), പ്രീതി (ശിശു വാടിക സമിതി), ശ്രുതി എന്നിവർ പങ്കെടുത്തു.
2025 വർഷത്തെ ക്ലാസ് ടോപ്പേഴ്സിന്നും, ബി.വി.എൻ യു.എസ്.എസ് നേടിയ സജ്ജൻ എസ്.പിക്കും മൊമൻ്റോ നൽകി. കെ.കെ.മുരളി, ടി.എം രവീന്ദ്രൻ സ്ക്കൂൾ സംഗീത സഭ ഒരുക്കിയ ഭജന, യോഗ ഡാൻസ്, ഗുരുജി ആർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ കരാട്ടെ പ്രദർശനം എന്നിവക്കു പുറമെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികളും ഉണ്ടായിരുന്നു.
Share news