KOYILANDY DIARY.COM

The Perfect News Portal

മികച്ച സേവനത്തിനൊടുവിൽ കൊയിലാണ്ടി നഗരസഭ സെക്രട്ടറി ഇന്ന് വിടവാങ്ങും

ഒന്നര വർഷക്കാലത്തെ മികച്ച സേവനത്തിനൊടുവിൽ കൊയിലാണ്ടി നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി KAS ന് ട്രാൻസ്ഫർ. സെക്രട്ടറി ചുമതല ഏറ്റെടുത്ത നാൾ മുതൽ ഈ നിമിഷംവരെ തികഞ്ഞ ആത്മ വിശ്വസത്തോടെയാണ് അവർ കൊയിലാണ്ടിയിൽ നിന്ന് ഇന്ന് പടിയിറങ്ങുന്നത്. വിവിധ വകുപ്പുകളില്‍ സ‍ര്‍ക്കാര്‍ നടത്തുന്ന അഴിച്ചുപണിയുടെ ഭാഗമായാണ് ഇവ‍ക്ക് സ്ഥലംമാറ്റം ലഭിച്ചത്. തൻ്റെ സേവനക്കാലയളവിൽ മറ്റുള്ളവരോട് പരാതിയും പരിഭവങ്ങളുമില്ലാതെ ഒരു നിമിഷംപോലും നഗരസഭയെ വിവാദങ്ങളിലേക്ക് തള്ളിവിടാനോ ഇട നൽകാതെ പൊതുപ്രവർത്തകരോടും ജീവനക്കാരോടും പൊതുജനങ്ങളോടും മാന്യമായ ഇടപെടലിലൂടെ വലിയ പ്രതിച്ഛായയാണ് അവർ ചുരുങ്ങിയ കാലംകൊണ്ട് ഉണ്ടാക്കിയത്.
.
.
ഇത് കൊയിലാണ്ടി നഗരസഭയുടെ സമഗ്ര വികസനത്തിന് നേതൃത്വമായ  അവ്സ്ഥയാണ് ഉണ്ടാക്കിയത്. ഇപ്പോൾ കൊയിലാണ്ടിക്കാരുടെ  സ്നേഹവായ്പ്പുകൾഏറ്റുവാങ്ങിയാണ് മറ്റൊരിടംതേടി പടിയിറങ്ങുന്നത്.
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ (KAS)ആദ്യ ബാച്ചുകാരിയായ ഇന്ദുവിന് കൊയിലാണ്ടിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞു എന്ന് അഭിമാനിക്കാം.
നഗരസഭാ ജീവനക്കാരോടും കൗൺസിലർമാരോടും കൊയിലാണ്ടിയിലെ പൊതു സമൂഹത്തോടും പക്ഷഭേദമില്ലാതെ സമഭാവനയോടെ പരിഗണന നൽകി അവരുടെ സ്നേഹം ഏറ്റുവാങ്ങിയ നഗരസഭ സെക്രട്ടറി ഇന്ദു എസ്. ശങ്കരി കൊയിലാണ്ടി നഗരസഭാ കൗൺസിലിൻ്റെയും, ജീവനക്കാരുടെയും കൊയിലാണ്ടി പൗരാവലിയുടെയും സ്നേഹം ഏറ്റുവാങ്ങിയാണ് ബുധനാഴ്ച പടിയിറങ്ങുന്നത്.
Share news