വയനാട് കല്‍പറ്റ പൊലീസ് സ്റ്റേഷന്‍ ശുചിമുറിയില്‍ ഒരാള്‍ തൂങ്ങി മരിച്ച നിലയില്‍

വയനാട് കല്‍പറ്റ പൊലീസ് സ്റ്റേഷന്‍ ശുചിമുറിയില്‍ ഒരാള്‍ തൂങ്ങി മരിച്ച നിലയില്‍. അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശിയാണ് തൂങ്ങി മരിച്ചത്. പുതിയപാടി വീട്ടില്‍ ഗോകുല്‍ (18) ആണ് മരിച്ചത്. പെണ്‍കുട്ടിക്കൊപ്പം കാണാതായ കേസില്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഒപ്പം ഇയാളെ കാണാതായത്.

തുടര്‍ന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് കണ്ടെത്തി. പിന്നാലെയാണ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. ഇന്ന് രാവിലെ ശുചി മുറിയിലേക്ക് പോയതിന് ശേഷമാണ് ഫുള്‍ സ്ലീവ് ഷര്‍ട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

