സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 680 രൂപ കൂടി ഒരു പവന് 68,080 രൂപയായി. ഗ്രാമിന് 85 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. സ്വര്‍ണം ഗ്രാമിന് 8510 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. മാര്‍ച്ച് മാസം മാത്രം സംസ്ഥാനത്തെ ഒരു പവന് സ്വര്‍ണത്തിന്റെ വിലയില്‍ 3880 രൂപയുടെ വര്‍ധനയാണുണ്ടായിരിക്കുന്നത്.

ഇറക്കുമതിച്ചുങ്കവുമായി ബന്ധപ്പെട്ട് ട്രംപ് കടുംപിടുത്തം തുടരുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നത്. യുക്രൈന് യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യന്‍ എണ്ണയ്ക്ക് ഇറക്കുമതിത്തീരുവ ഉയര്‍ത്തുമെന്ന ഭീഷണി കൂടി വന്ന പശ്ചാത്തലത്തില്‍ സ്വര്‍ണവിലയില്‍ പെട്ടെന്നൊരു ഭീമമായ കുറവ് പ്രതീക്ഷിക്കാനാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

