KOYILANDY DIARY.COM

The Perfect News Portal

മൂടാടിയിൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് പരീക്ഷയും അധ്യാപക സംഗമവും നടത്തി

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 12 സ്കൂളുകളിലെയും വിദ്യാർത്ഥികളെ പങ്കെടുപ്പിപ്പ് സ്കോളർഷിപ്പ് പരീക്ഷ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. അധ്യാപക സംഗമത്തിൽ സ്കോളർഷിപ്പ് വിതരണവും സർവീസിൽ നിന്ന് പിരിയുന്ന അധ്യാപകർക്ക് യാത്രയയപ്പും നൽകി.
ഓരോ സ്കൂളിൽ നിന്നും മികവ് പുലർത്തുന്ന കുട്ടികൾക്ക് ആദരവും സ്കോളർഷിപ്പും നൽകുന്നതാണ് പദ്ധതി. പരീക്ഷയുടെ മുന്നോടിയായി എൽഎസ്എസ് പരീക്ഷ പരിശീലന പരിപാടിയും പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. 
ചടങ്ങിൽ എസ്എആർബിടിഎം ഗവ. കോളേജ് ചരിത്ര വിഭാഗം മേധാവി ഡോ. ശ്രീജിത് മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ ടി കെ ഭാസ്കരൻ, എം. പി, അഖില, മെമ്പർമാരായ പപ്പൻ മൂടാടി, റഫീഖ് പുത്തലത്ത്, സബിത ടീച്ചർ, ശ്രീകല ടീച്ചർ, സുധ ഊരാളുങ്കൽ, പി ഇ സി കൺവീനർ സനിൽ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
Share news