കെ ആർ മീരയുടെ ‘ഖബർ’ എന്ന പുസ്തകത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു

കൊയിലാണ്ടി: സൈമ ലൈബ്രറി & റീഡിംഗ് റൂം ചെങ്ങോട്ടുകാവ് കെ ആർ മീരയുടെ ‘ഖബർ’ എന്ന പുസ്തകത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു. ആർ രാധാകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യകാരൻ ഡോ. മോഹനൻ നടുവത്തൂർ പുസ്തകാവതരണം നടത്തി. ശശി കമ്മട്ടേരി, കെ. രാജേന്ദ്രൻ മാസ്റ്റർ, ഇ. നാരായണൻ, സുരഭി ടീച്ചർ, ഷെർലി ടീച്ചർ, തുടങ്ങിയർ സംസാരിച്ചു. എ സുരേഷ് സ്വാഗതവും രാഗേഷ് പുല്ലാട്ട് നന്ദിയും പറഞ്ഞു.
