KOYILANDY DIARY.COM

The Perfect News Portal

മൂടാടി സലഫീ സെൻ്ററിൻ്റെ കീഴിൽ ഈദ്ഗാഹും ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു

മൂടാടി സലഫീ സെൻ്ററിൻ്റെ കീഴിൽ ഈദ്ഗാഹും ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു. ഹാജി പി കെ മൊയ്തു മെമ്മോറിയൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് മൗലവി അബ്ദുൽലത്തീഫ് ബാഖവി നമസ്ക്കാരത്തിനും ഈദ് പ്രാർത്ഥനകൾക്കും നേതൃത്വം നൽകി.
മാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിക്കുന്നതും സഹിഷ്ണുതയുമാണ് ഇസ്ലാമിൻ്റെ മുഖമുദ്ര എന്നും ലഹരിയും അക്രമവും ഇസ്ലാം നിഷിദ്ധമാക്കിയതും സമൂഹം വിട്ടുനിൽക്കേണ്ടതാണെന്നും ഈദ് സന്ദേശത്തിൽ മൗലവി ഓർമപ്പെടുത്തി.
Share news