കോഴിക്കോട് കഞ്ചാവ് വിൽപന; രണ്ടുപേർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. പെരുമണ്ണ പാറക്കണ്ടം തെക്കേപ്പാടം റോഡിൽ എലശ്ശേരി ഫ്ലാറ്റിന് സമീപം വെച്ച് ബംഗാൾ സ്വദേശി റഹീം ഷേക്ക് (33), ഫറോക്ക് പോലീസ് സ്റ്റേഷൻ പരിധിയിലെ രാമനാട്ടുകര ബീവറേജിന് സമീപം വെച്ച് മാറാട് അരക്കിണർ സ്വദേശി ചൊവ്വാർത്തൊടി മമ്പറമ്പത്ത് വിജേഷ് (39) എന്നിവരാണ് വിൽപനയ്ക്കെത്തിച്ച കഞ്ചാവുമായി പിടിയിലായത്.

മയക്കുമരുന്ന് കച്ചവടക്കാർക്കെതിരെ കർശന നടപടിയെടുക്കുന്നതിന്റെ ഭാഗമായി നടന്നു വരുന്ന സ്പെഷൽ ഡ്രൈവിൽ ഡിസിപി അരുൺ കെ പവിത്രന്റെ നിർദ്ദേശപ്രകാരം നടന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

