സിപിഐഎം നേതൃത്വത്തിൽ കൊയിലാണ്ടി റെ.സ്റ്റേഷൻ പരിസരം ശുചീകരിച്ചു

കൊയിലാണ്ടി: മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായി സിപിഐഎം കൊയിലാണ്ടിയിൽ ശുചീകരണ പ്രവർത്തനം നടത്തി. സിപിഐഎം നേതൃത്വത്തിൽ സംസ്ഥാനമാകെ നടത്തുന്ന പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവെ സ്റ്റേഷൻ പരിസരത്ത് നടന്ന ശുചീകരണ പരിപാടി ജില്ലാ കമ്മിറ്റി അംഗം അഡ്വ. എൽ.ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു. യു.കെ. ചന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു.

ലോക്കൽ സെക്രട്ടറി പി. ചന്ദ്രശേഖരൻ, മാങ്ങോട്ടിൽ സുരേന്ദ്രൻ, പി.എം. ബിജു, കെ.പി പത്മരാജ്, എം.വി. ബാലൻ, സി.കെ. ആനന്ദൻ, പി.കെ. രഘുനാഥ്, പി.കെ. ഷിജു എന്നിവർ നേതൃത്വം നൽകി. ജില്ലാതല ഉദ്ഘാടനം ജില്ലാ സെക്രട്ടറി എം. മെഹബൂബ് ശനിയാഴ്ച ബാലുശേിയിൽ നിർവ്വഹിച്ചു.

