KOYILANDY DIARY.COM

The Perfect News Portal

പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കാൻ 3 കോടിയുടെ ഭരണാനുമതി

കൊയിലാണ്ടി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കാൻ 3 കോടിയുടെ ഭരണാനുമതിയായതായി എംഎൽഎ ഓഫീസ് അറിയിച്ചു. സ്ഥലപരിമിതിയാല്‍ വീര്‍പ്പുമുട്ടുന്ന കൊയിലാണ്ടി പോലീസ് സ്റ്റേഷന് ഇതോടെ ആശ്വാസമായിരിക്കുകയാണ്. ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി, അരിക്കുളം, കീഴരിയൂര്‍ പഞ്ചായത്തുകളും കൊയിലാണ്ടി നഗരസഭയുമുള്‍പ്പെടെ വലിയ പരിധിയുള്ള കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനും മറ്റുമെത്തുന്ന പൊതുജനങ്ങള്‍ക്കും പോലീസുകാർക്കും സ്ഥല പരിമിധി ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് എം.എൽഎ കാനത്തിൽ ജമീല നിരന്തരമായി ഇടപെട്ടതിൻ്റെ ഭാഗമായി സ്റ്റേഷന്  2022-23 വര്‍ഷത്തെ സംസ്ഥാന ബജറ്റിൽ 3 കോടി രൂപ അനുവദിച്ചിരുന്നു. കേരളാ പോലീസ് ഹൗസിങ്ങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മ്മാണ ചുമതല. രണ്ട് മാസത്തിനകം പദ്ധതിയുടെ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് പണിയാരംഭിക്കാനാവുമെന്ന് എം.എൽ.എ ഓഫീസിൽ നിന്ന് അറിയിച്ചു.
Share news