വയനാട്ടില്‍ പുനരധിവാസ പദ്ധതി ദുരന്ത ബാധിതര്‍ ആഗ്രഹിച്ച രീതിയില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍

വയനാട്ടില്‍ പുനരധിവാസ പദ്ധതി ദുരന്ത ബാധിതര്‍ ആഗ്രഹിച്ച രീതിയില്‍ പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി കെ രാജന്‍. പുനരധിവാസത്തിന് നേരം വൈകിയെന്ന് പറയുന്നവര്‍ കണക്ക് പരിശോധിക്കണമെന്നും നിയമ തടസ്സമല്ലാതെ മറ്റ് കാലതാമസമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളം സമാനകളില്ലാത്ത മാതൃക സൃഷ്ടിക്കുമ്പോള്‍ കേന്ദ്രത്തിന്റേത് സമാനതകളില്ലാത്ത ക്രൂരതയെന്നും മന്ത്രി പറഞ്ഞു.

പുനരധിവാസത്തിന്റെ തുടക്കമാണോ ഇത് എന്ന് ചോദ്യത്തിന് പുനരധിവാസത്തിന് പല മാര്‍ഗങ്ങള്‍ കാണുന്നുണ്ട് ഗവര്‍മെന്റ് എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. പല വിധത്തിലുള്ള ലിസ്റ്റുകള്‍ തയ്യാറായി. ദുരന്തബാധിതരുടെ ലിസ്റ്റില്‍ ഇല്ല എന്ന് പലപ്പോഴും പലരെയും കുറിച്ച് ആശങ്കപ്പെടുത്തുമ്പോള്‍ ദുരന്തബാധിതരുടെ പല കാര്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് അതില്‍ വീടുകള്‍ ഒരു ലിസ്റ്റ് ആണ് കടബാധ്യത ഉള്ളത്. മറ്റൊരു ലിസ്റ്റ് ആണ് പഠിക്കേണ്ട രക്ഷകര്‍ത്താക്കള്‍ പോയ കുഞ്ഞുങ്ങള്‍ വേറെ ഒരു ലിസ്റ്റ് ആണ്.

സമഗ്രമായിട്ടുള്ള ലിസ്റ്റുകള്‍ തയ്യാറായി നമ്മള്‍ മുന്നോട്ടു പോകുമ്പോള്‍ അതില്‍ ഒരു ഘടകം എന്ന നിലയില്‍ നമ്മള്‍ ഇന്ന് പുനര്‍നിര്‍മ്മാണത്തിന്റെ ഒരു ലോക മാതൃകയ്ക്ക് തുടക്കം കുറി സ്വാഭാവികമായിട്ടും പലരും ചോദിച്ചു. ഒരു വീടോ ഭൂമിയോ സംഘടിപ്പിക്കാനും കൊടുക്കാനും വളരെ എളുപ്പമുണ്ട്. ഇതൊരു ഗവര്‍മെന്റ് സംവിധാനത്തില്‍ അതും ഇന്നിവിടെ ഉദ്ഘാടനം ചെയ്യാന്‍ പോകുന്നത് ഇനി വരുന്ന ചരിത്രങ്ങളില്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയുന്ന ഒരു ജനകീയ മാതൃകയാണ് എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

