കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായിരുന്ന യു രാജീവൻ മാസ്റ്ററെ ബാങ്ക് ഭരണസമിതിയോഗം അനുസ്മരിച്ചു
കൊയിലാണ്ടി: സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായിരുന്ന യു രാജീവൻ മാസ്റ്ററുടെ മൂന്നാം ചരമവാർഷിക ദിനത്തിൽ ബാങ്ക് ഭരണസമിതിയോഗം അനുസ്മരിച്ചു. എൻ. മുരളീധരൻ തോറോത്ത് അധ്യക്ഷത വഹിച്ചു. സി.പി. മോഹനൻ, ഉണ്ണികൃഷ്ണൻ മരളൂർ, വി. എം. ബഷീർ, ടി.പി. ശൈലജ, എം. ജനറ്റ്, എൻ.എം പ്രകാശൻ, പി.വി. വത്സൻ, എം.പി. ഷംനാസ്, ടി.വി. ഐശ്വര്യ, സെക്രട്ടറി കെ.ടി. ലത എന്നിവർ പ്രസംഗിച്ചു.



