തിക്കോടി കല്ലകത്ത് ഡ്രൈവിംഗ് ബീച്ച് ലഹരിത്താവളമാകുന്നു

തിക്കോടി: കേരളത്തിലെ അറിയപ്പെടുന്ന തിക്കോടി കല്ലകത്ത് ഡ്രൈവിംഗ് ബീച്ച് ലഹരിത്താവളമാക്കാനുള്ള ശ്രമങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. നാട്ടിൽ അങ്ങോളമിങ്ങോളം ലഹരി മാഫിയക്കെതിരെ സമര പ്രവാഹം നടക്കുന്നുണ്ടെങ്കിലും മാഫിയകൾ പുതിയ വഴികളും, താവളങ്ങളും ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ഒരുപാട് സന്ദർശകർ നിത്യേന എന്നോണം എത്തിക്കൊണ്ടിരിക്കുന്ന ഡ്രൈവിംഗ് ബീച്ച് കേന്ദ്രീകരിച്ചാണ് ഇത് നടക്കുന്നത്.

പഞ്ചായത്ത് ബസാറിൽ നിന്നും കലകത്ത് ബീച്ചിലേക്ക് നേരെ റോഡുണ്ടെങ്കിലും, ഇത്തിരി വടക്ക് മാറി, ആവിക്കൽ പയ്യോളി പാലത്തിൻറെ അരികിലുള്ള സ്റ്റെപ്പ് വഴി ആവിക്ക് വടക്കുഭാഗത്താണ് മാഫിയയുടെ ഇപ്പോഴത്തെ കേന്ദ്രം. വടക്കു ഭാഗത്ത് ആവിയോട് ചേർന്നുള്ള, തിങ്ങി നിറഞ്ഞ കാടുകളാണ് ലഹരി മാഫിയ സംഘം ഇപ്പോൾ ഉപയോഗപ്പെടുത്തുന്നത്. കാടിൻറെ മറവു കാരണവും, പൊതുവഴി ഇല്ലാത്തതു കൊണ്ടും ഈ ഭാഗം ശ്രദ്ധിക്കപ്പെടാറില്ലെന്ന് മാഫിയ സംഘത്തിന് നന്നായിട്ടറിയാം. ഇതിനെതിരെ ശക്തമായ പ്രതിഷേധവും ബോധവൽക്കരണവും സംഘടിപ്പിക്കുമെന്നും, യുവതലമുറയുടെ രക്ഷക്കായി വഴികൾ ഒരുക്കുമെന്നും റിയാക്ടീവ് ഫോറം പയ്യോളി സാരഥികളായ ഇബ്രാഹിം തിക്കോടി, ആവിക്കൽ രാമചന്ദ്രൻ എന്നിവർ പറഞ്ഞു.
