KOYILANDY DIARY.COM

The Perfect News Portal

കണ്ണൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്ന കേസിലെ പ്രതി പിടിയിൽ

കണ്ണൂര്‍: മൊറാഴ കൂളിച്ചാലില്‍ ഇതരസംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്ന കേസിലെ പ്രതി അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ ബര്‍ദ്ദാമന്‍ സിമുഗുളാച്ചി സ്വദേശി ദലീം ഖാന്‍ എന്ന ഇസ്മായിലാണ് (33) കൊല്ലപ്പെട്ടത്. ഇതര സംസ്ഥാന തൊഴിലാളിയായ ഗുഡുവെന്ന് വിളിക്കുന്ന സുജോയ് കുമാര്‍ എന്നയാളാണ് ​ദലീം ഖാനെ കൊന്നത്.

ഞായറാഴ്ച്ച രാത്രി എട്ടു മണിയോടെ ഇവര്‍ താമസിക്കുന്ന വാടക വീടിന്റെ ടെറസില്‍ വെച്ചാണ് ദലീം ഖാനെ വെട്ടി കൊലപ്പെടുത്തിയത്. ഓട്ടോറിക്ഷയില്‍ റെയില്‍വെ സ്റ്റേഷനിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഓട്ടോ ഡ്രൈവര്‍ തന്ത്രപരമായി പ്രതിയെ വളപട്ടണം സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

 

ഗുഡുവിനെ വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്ത് തളിപ്പറമ്പ് പൊലീസിന് കൈമാറി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. മദ്യപാനത്തിനിടെയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് സംശയിക്കുന്നു. ഇസ്മയിലിന്റെ മൃതദ്ദേഹം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Advertisements
Share news