2025 ലെ കേരള ധനവിനിയോഗ ബില്ലിന്റെ ചർച്ച ഇന്ന് നിയമസഭയിൽ അവസാനിക്കും

2025 ലെ കേരള ധനവിനിയോഗ ബില്ലിന്റെ ചർച്ച ഇന്ന് നിയമസഭയിൽ അവസാനിക്കും. സ്വകാര്യ സർവകലാശാല ബിൽ, വ്യാവസായിക അടിസ്ഥാന സൗകര്യ ബിൽ എന്നിവയും സഭ ഇന്ന് പരിഗണിക്കും. മാർച്ച് മൂന്നിനായിരുന്നു സ്വകാര്യ സർവകലാശാല ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്. സംസ്ഥാന വികസനത്തിന് എഐയുടെ സാധ്യതകൾ, റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണം തുടങ്ങിയ വിഷയങ്ങൾ ശ്രദ്ധ ക്ഷണിക്കലായി സഭയിൽ ഉയർന്നുവരും.
