ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് മികച്ച നേട്ടം

ചേമഞ്ചേരി: സംസ്ഥാന സർക്കാറിൻ്റെ സമ്പൂർണ്ണ പാർപ്പിട പദ്ധതിയായ ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന് മികച്ച നേട്ടം. പദ്ധതി ലിസ്റ്റിൽ ഉൾപെട്ട മുഴുവൻ പേർക്കും വീട് നിർമ്മാണത്തിന് ധനസഹായം നൽകിയാണ് പഞ്ചായത്ത് മികച്ച നേട്ടം കൈവരിച്ചത്. പൊതു മരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിൽ നിന്നും അവാർഡ് ഏറ്റു വാങ്ങി. ലൈഫ് ഒന്നാംഘട്ടത്തിൽ ആനൂകൂല്യം ലഭിച്ചിട്ടും ഭവന നിർമ്മാണം പൂർതിയാവാത്ത മുഴുവൻ ഗുണഭോക്താക്കൾക്കും അധിക ധനസഹായം അനുവദിച്ചിരുന്നു. ഗ്രാമ പഞ്ചായത് പ്രസിഡണ്ട് സതി കിഴക്കയിൽ സെക്രട്ടറി ടി അനിൽ കുമാർ വില്ലേജ് എക്സറ്റൻഷൻ ഓഫീസർ സുഗതൻ എന്നിവർ ചേർന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്.

രണ്ടാം ഘട്ടത്തിൽ പട്ടികജാതി വിഭാഗക്കാർ, മത്സ്യ തൊഴിലാളികൾ, അതിദരിദ്രർ, ഉൾപ്പെടെ ലിസ്റ്റിൽ ഉൾപെട്ട മുഴുവൻ പേർക്കും ധനസഹായം അനുവദിച്ചു. ഭൂരഹിതരായ ഗുണഭോക്തക്കൾക്ക് ഭൂമി വാങ്ങാനുള്ള ധനസഹായം അനുവദിച്ചു. നിർമ്മാണം പൂർത്തിയായ ഗുണഭോക്തക്കൾക്ക് ശുചിത്വ ശുചിമുറിക്ക് അധിക ധനസഹായം നൽകി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 90 തൊഴിൽ ദിനങ്ങളിലൂടെ അധിക ധനസഹായം നൽകി.

കൃത്യമായ ഇടവേളകളിൽ ഗുണഭോക്തക്കളുടെ അവലോകനയോഗം ചേർന്ന് മോണിറ്ററിംഗ് നടത്തി. ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള ലൈഫ് മിഷൻ ഏർപ്പെടുത്തിയ അവാർഡ് പൊതു മരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിൽ നിന്നും
