രാജീവ് ചന്ദ്രശേഖറിനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു

കെ. സുരേന്ദ്രനെയും വി. മുരളീധരനെയും, എം.ടി. രമേശിനെയും വെട്ടി രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. പ്രഖ്യാപനം നാളെ. പ്രസിഡണ്ട് തെരഞ്ഞെടുപ്പിലേക്കുള്ള നോമിനേഷനും, സൂക്ഷ്മ പരിശോധനയും നടന്നുകൊണ്ടിരിക്കുകയാണ്. വി. മുരളീധരൻ്റെ പേരായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പരിഗണനയിലേക്ക് വന്നതെങ്കിലും അത് കൂട്ട കുഴപ്പത്തിന് വഴിവെക്കുമെന്ന് കണക്ക് കൂട്ടലിലാണ് രാജീവ് ചന്ദ്രശേഖറിനെ തെരഞ്ഞെടുക്കാൻ കാരണം. കെ. സുരേന്ദ്രനെതിരെ കേന്ദ്ര നേതൃത്വത്തിന് നല്ല അഭിപ്രായമില്ലാത്തതും സുരേന്ദ്രന് വിനയായി മാറുകയായിരുന്നു.

കേന്ദ്ര നിരീക്ഷകന് പ്രള്‍ഹാദ് ജോഷിയുടെ നേതൃത്വത്തില്‍ ചേർന്ന കോര്‍ കമ്മിറ്റിയോഗത്തില്ലാണ് ഔദ്യോഗിക സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്. കേന്ദ്ര നേതൃത്വം തീരുമാനിക്കുന്ന ആളാകും ഔദ്യോഗിക സ്ഥാനാര്‍ഥി. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും വരുന്നതിനാല്‍ അവ കഴിയും വരെ കെ. സുരേന്ദ്രന് സംസ്ഥാന അധ്യക്ഷപദവിയില്‍ തുടരാനായിരുന്നു സാധ്യതയെങ്കിലും അപ്രതീക്ഷിതമായാണ് രാജീവ് ചന്ദ്രശേഖറിനെ തീരുമാനിച്ചത്. RSS പക്ഷം എം.ടി. രമേശിനെ നേതൃത്വത്തില്‍ എത്തിക്കാന്‍ ശ്രമമുണ്ടായിരുന്നു. ശോഭാസുരേന്ദ്രന്റെ പേരും ചര്‍ച്ചയിലുണ്ടായിരുന്നു.

