KOYILANDY DIARY.COM

The Perfect News Portal

ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ജില്ലാ അഡ്വൈസറി സമിതി രൂപീകരിച്ചു

കോഴിക്കോട് റൂറൽ ജില്ല ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ജില്ലാ അഡ്വൈസറി സമിതി രൂപീകരിച്ചു. കോഴിക്കോട് റൂറൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ടി ശ്യാംലാൽ ഉദ്ഘാടനം ചെയ്തു. വടകര DySP ഹരിപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. മാർച്ച് 21ന് ജില്ലാ പോലീസ് ട്രെയിനിംഗ് സെൻററിൽ വെച്ച് നടന്ന യോഗത്തിൽ കോഴിക്കോട് റൂറൽ ജില്ലാ പരിധിയിലെ 21 പോലീസ് സ്റ്റേഷനുകളിൽ നിന്നും, വിവിധ മേഖലകളിൽ നിന്നുമുള്ള 2 വീതം അംഗങ്ങളെ ഉൾപ്പെടുത്തി കൊണ്ടും, ജില്ലാ പോലീസ് മേധാവി കൺവീനറായും, എല്ലാ സബ് ഡിവിഷൻ DySP മാരും, സ്റ്റേഷൻ SHO മാരും, ജനപ്രതിനിധികൾ, മറ്റ് സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രശസ്തർ ഉൾപ്പടെയുള്ള 100 ഓളം പേരെ ഉൾപ്പെടുത്തികൊണ്ട് ജില്ലാ അഡ്വൈസറി സമിതി രൂപീകരിച്ചു.

അസിസ്റ്റൻറ് നോഡൽ ഓഫീസർ സത്യൻ ടി.വി (SI) സ്വാഗതം പറഞ്ഞു. കൊയിലാണ്ടി മുൻസിപ്പൽ സ്റ്റാൻഡിംഗ് കമ്മറ്റിയംഗം വള്ളിൽ ഗോപാലൻ മാസ്റ്റർ, സൈക്കോളജിസ്റ്റ് ഡോ. ഗിരീഷ് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.

Share news