റോഡിൽ ലീക്കായ ഓയിൽ നീക്കം ചെയ്തു

കൊയിലാണ്ടി: റോഡിൽ ലീക്കായ ഓയിൽ നീക്കം ചെയ്തു. പെരുവട്ടൂർ മുതൽ മുത്താമ്പി പാലം വരെയുള്ള റോഡിലാണ് ഏതോ വാഹനത്തിൽ നിന്ന് ലീക്കായ ഓയിൽ റോഡിൽ പരന്നതോടെ വാഹനങ്ങൾ തെന്നുന്നതായും അപകടസാധ്യതയും കണക്കിലെടുത്ത് കൊയിലാണ്ടി അഗ്നി രക്ഷാ സേനാംഗങ്ങൾ എത്തി വെള്ളം പമ്പ് ചെയ്ത് ഓയിൽ നീക്കം ചെയ്യുകയായിരുന്നു.
.

.
രാത്രി 12 മണിയോടുകൂടിയാണ് സംഭവം. Fro രതീഷ് എൻ എംന്റെ നേതൃത്വത്തിൽ ജാഹിർ എം, നിധിപ്രസാദ് ഇ എം, അമൽദാസ്, ഷാജു കെ, ഹോം ഗാർഡ് ഓംപ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
