KOYILANDY DIARY.COM

The Perfect News Portal

നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ട; 15 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ

നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ട. 15 കിലോ കഞ്ചാവുമായി രണ്ട് സ്ത്രീകളാണ് പിടിയിലായത്. രാജസ്ഥാൻ സ്വദേശി മാൻവി, ഡൽഹി സ്വദേശി സ്വാന്ദി എന്നിവരാണ് പിടിയിലായത്. കഞ്ചാവ് ബാങ്കോങിൽ നിന്ന് കൊച്ചിയിലേക്ക് എത്തിക്കുമ്പോഴാണ് ഇരുവരും പിടിയിലാകുന്നത്. വിപണിയിൽ 5 കോടി രൂപ ഇതിന് ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.

അതേസമയം കൊല്ലം ഓച്ചിറയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി നടത്തിയതായി കണ്ടെത്തി. സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിലായിട്ടുണ്ട്. മേമന സ്വദേശികളായ മനീഷ്, അഖിൽ കുമാർ എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്. 38 കഞ്ചാവ് ചെടിയും 10.5 കിലോഗ്രാം കഞ്ചാവുമാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. മനീഷ് നേരത്തെ എംഡിഎംഎ കേസ് പ്രതിയായതാണ്. ഈ കേസ് അന്വേഷിച്ച് എത്തിയപ്പോഴാണ് തോട്ടം കണ്ടെത്തിയത്. ചെടി ചട്ടികളിലായിരുന്നു കഞ്ചാവ് കൃഷി രണ്ട് മാസം പ്രായമുള്ള ചെടികൾക്ക് 40 സെൻ്റി മീറ്റർ വളർച്ചയുണ്ട്.

Share news