എൽ.ഡി.എഫ് കൊയിലാണ്ടി ഹെഡ് പോസ്റ്റാഫീസ് മാർച്ചും ധർണ്ണയും നടത്തി

കൊയിലാണ്ടി: കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന ക്രൂരമായ അവഗണനക്കെതിരെ എൽ.ഡി.എഫ് കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റാഫീസ് മാർച്ചും ധർണ്ണയും നടത്തി. ആർ.ജെ.ഡി ജില്ലാ പ്രസിഡണ്ട് എം.കെ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു.

.
ആർ. സത്യൻ, എൽ.ജി. ലിജീഷ്, എം.പി. ശിവാനന്ദൻ, സി.രമേശൻ, കെ.കെ. കണ്ണൻ, പി.എൻ.കെ.അബ്ദുള്ള എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ്. കൺ വീനർ ഇ.കെ. അജിത്ത് സ്വാഗതം പറഞ്ഞു. മുൻ എം.എൽ.എമാരായ പി. വിശ്വൻ, കെ ദാസൻ, എം.പി. ഷിബു, ടി.കെ ചന്ദ്രൻ, ദീപ. ഡി., എസ്. സുനിൽ മോഹൻ ,രാമചന്ദ്രൻ കുയ്യ ണ്ടി, എൻ.ശ്രീധരൻഎന്നിവർ നേതൃത്വം നൽകി
