കൊയിലാണ്ടിയിൽ ഇന്ന് വൈകീട്ട് ടാങ്കർ ലോറി സ്കൂട്ടറിലിടിച്ച് മരണപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞു

കൊയിലാണ്ടിയിൽ ടാങ്കർ ലോറി സ്കൂട്ടറിലിടിച്ച് മരണപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞു. കോരപ്പുഴ അഖില നിവാസിൽ ഷൈജ (48) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 7 മണിക്ക് പഴയ ആർ ടി ഓഫീസിനു സമീപമാണ് അപകടം ഉണ്ടായത്. അപകട സ്ഥലത്ത്തന്നെ അവർ മരിച്ചതായാണ് വിവരം. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
.

.
മരപ്പുറക്കൽ ചന്ദ്രൻ്റെയും ലീലയുടെയും മകളാണ്. ഭർത്താവ് : അനിലേഷ് (റിട്ട. സി ആർ പി എഫ്, കോൺഗ്രസ്സ് കാപ്പാട് മണ്ഡലം സെക്രട്ടറി). മക്കൾ: ആദിത്യൻ, പരേതയായ അനഘ. സഹോദരങ്ങൾ : അനിൽ, സുനിൽ, അജിത
