KOYILANDY DIARY.COM

The Perfect News Portal

2024ലെ ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ‘ബാലസാഹിത്യ പുരസ്‌കാരം 2024’ പ്രഖ്യാപിച്ചു. മലയാള ബാലസാഹിത്യത്തിനു മികച്ച സംഭാവനകൾ നൽകുന്ന വിവിധ മേഖലകളിലുള്ളവരെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് പുരസ്കാരങ്ങൾ നൽകി വരുന്നത്. പുരസ്കാര ജേതാക്കളെ സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. വ്യത്യസ്‌ത വിഭാഗങ്ങളിലായി ഏഴുപേർ പുരസ്‌കാരങ്ങൾക്ക് അർഹരായി.

 

കഥ/നോവൽ വിഭാ​ഗത്തിൽ വിമീഷ് മണിയൂർ (ജൂതം), കവിത വിഭാഗത്തിൽ പ്രേമജ ഹരീന്ദ്രൻ (പൂമാല), വൈജ്ഞാനിക വിഭാഗത്തിൽ ഡോ. ബി പത്മകുമാർ (പാഠം ഒന്ന് ആരോഗ്യം), ശാസ്ത്ര വിഭാഗത്തിൽ പ്രഭാവതി മേനോൻ (ശാസ്ത്ര വികൃതികൾ, സുകൃതികൾ, കെടുതികൾ), ജീവചരിത്രം/ആത്മകഥ വിഭാഗത്തിൽ ഡോ. നെത്തൂർ ഹരികൃഷ്‌ണൻ (കുട്ടികളുടെ എഴുത്തച്ഛൻ), വിവർത്തനം / പുനരാഖ്യാനം വിഭാഗത്തിൽ ഡോ സംഗീത ചേനംപുള്ളി (വെള്ളത്തിന് നനവുണ്ടായതെങ്ങനെ!), നാടക വിഭാഗത്തിൽ ഹാജറ കെ എം (സാക്ഷി) എന്നിവർ പുരസ്‌കാരത്തിന് അർഹരായി.

20,000- രൂപയും പ്രശസ്‌തിപത്രവും മെമന്റോയും അടങ്ങുന്നതാണ് പുരസ്ക്‌കാരം പുരസ്കാരങ്ങൾ സമ്മാനിക്കുന്ന തീയതി പിന്നീട് അറിയിക്കും. പുരസ്കാര പ്രഖ്യാപിച്ച പത്രസമ്മേളനത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ പള്ളിയറ ശ്രീധരൻ പങ്കെടുത്തു.

Advertisements
Share news